6 മാസം കൊണ്ട് SSLC (NIOS)
14 വയസ് തികഞ്ഞ ആര്‍ക്കും SSLC എഴുതാം
14 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അതിനുമേല്‍ എത്രപ്രായമുള്ളവര്‍ക്കും യാതൊരുവിധ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളും കൂടാതെ ഈ പരീക്ഷ എഴുതാവുന്നതാണ്. സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍ക്കും ഈ പരീക്ഷ എഴുതാവുന്നതാണ്. ഇതിന്‍റെ പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതാവുന്നതാണ്. 7,8,9-ാം ക്ലാസ്സോ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. പാഠ്യപദ്ധതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും NIOS ന്‍റെ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണ് ഈ പരീക്ഷ നടക്കുന്നത്.
എസ്.എസ്.എല്‍.സി. പാസ്സാകുവാന്‍ ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങള്‍ അതാതു സമയങ്ങളില്‍ അറിയിക്കുന്നതാണ്. രജിസ്ട്രേഷനെ സംബന്ധിച്ചും പരീക്ഷ തീയതികളെക്കുറിച്ചും രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും തപാല്‍ മുഖേനയോ നേരിട്ടോ വിവരങ്ങള്‍ അറിയിക്കുന്നതാണ്. ശനി, പൊതു അവധി ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വേണ്ടി ക്ലാസ്സുകള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ക്ലാസ്സുകള്‍ നല്‍കുന്നതാണ്. ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വളരെ ലളിതമായി തയ്യാറാക്കിയ പ്രിന്‍റഡ് നോട്ടുകള്‍ അയച്ചുതരുന്നതാണ്. റഗുലര്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസ സൗകര്യം ലഭ്യമാണ്. തപാല്‍ വഴിയോ ദൈനംദിന ക്ലസ്സുകള്‍ വഴിയോ രക്ഷകര്‍ത്താക്കളുടെ താല്പര്യപ്രകാരം വിജയകരമായ പരിശീലനം നല്‍കുന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അംഗീകാരം: SSLC NIOS എല്ലാ അംഗീകാരവുമുള്ളതാണ്. തുടര്‍ന്ന് +1 ന് അഡ്മിഷന്‍ ലഭിക്കും എല്ലാ യൂണിവേഴ്സിറ്റികളും കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകളും അംഗീകരിച്ചത്.
സന്തോഷവാര്‍ത്ത: SSLC (NIOS) ന് apogee institute ല്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ കുട്ടികളും പരീക്ഷ എഴുതി പാസ്സായി.
റഗുലര്‍ ക്ലാസ്സുകള്‍
രാവിലെ 10 മുതല്‍ 1 മണിവരെ പ്രവര്‍ത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളിവരെ) എന്നും വന്നുപഠിക്കുന്നവര്‍ക്ക്.
പോസ്റ്റല്‍ ക്ലാസ്സുകള്‍
എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും ദൂരെ സ്ഥലങ്ങളിലുള്ളവര്‍ക്കും ലളിതമായ രീതിയില്‍ തയ്യാര്‍ ചെയ്ത എല്ലാവിഷയത്തിന്‍റെയും പ്രിന്‍റഡ് നോട്ടുകള്‍
മലയാളം മീഡിയത്തിലോ ഇംഗ്ലീഷ് മീഡിയത്തിലോ ലഭിക്കുന്നതാണ്. കൂടാതെ പരീക്ഷ അടുക്കുമ്പോള്‍ 10 ദിവസത്തെ പ്രത്യേക ഇന്‍റന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതാണ്.
അവധിദിനക്ലാസ്സുകള്‍
എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ശനി മറ്റ് പൊതു അവധിദിവസങ്ങളിലും ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്.
ഹോസ്റ്റല്‍
ആണ്‍കുട്ടികള്‍ക്കു പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ഉണ്ട്.
പഠിക്കാനുള്ള വിഷയങ്ങള്‍
തിരഞ്ഞെടുക്കാവുന്ന പൊതുവിഷയങ്ങള്‍ | GROUP A | GROUP B |
ഇംഗ്ലീഷ് | ഇംഗ്ലീഷ് | ഇംഗ്ലീഷ് |
മലയാളം അല്ലെങ്കില്‍ ഹിന്ദി | മലയാളം അല്ലെങ്കില്‍ ഹിന്ദി | മലയാളം അല്ലെങ്കില്‍ ഹിന്ദി |
സോഷ്യല്‍ സയന്‍സ് | ഇന്ത്യന്‍ കള്‍ച്ചര്‍ | സയന്‍സ് |
മാത്തമാറ്റിക്സ് | ബിസിനസ് സ്റ്റഡീസ് | സോഷ്യല്‍ സയന്‍സ് |
ഡേറ്റാ എന്‍ട്രി | ഡേറ്റാ എന്‍ട്രി | മാത്തമാറ്റിക്സ് |
സയന്‍സ് | ||
ഇന്ത്യന്‍ കള്‍ച്ചര്‍ | ||
ഹോം സയന്‍സ് | ||
ബിസിനസ് സ്റ്റഡീസ് | ||
ഇക്കണോമിക്‌സ് | ||
പെയിന്‍റിംഗ് |
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് എളുപ്പമുള്ള ഏതെങ്കിലും 5 വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.
ആകെമാര്‍ക്ക് 500, ജയിക്കാന്‍ വേണ്ടത് 33% മാര്‍ക്കാണ്.
രണ്ടു ഗ്രൂപ്പുകളായി തിരിച്ചുകൊടുത്തിരിക്കുന്നു. ഏത് ഗ്രൂപ്പുവേണമെങ്കിലും തെരഞ്ഞെടുക്കാം.
കോച്ചിംഗ് ഫീസ്
( GROUP A) ചേരുന്ന വിദ്യാര്‍ത്ഥികള്‍ 5500 രൂപ, കോച്ചിംഗ് ഫീസായി നല്‍കേണ്ടതാണ്. ( GROUP B) ചേരുന്ന വിദ്യാര്‍ത്ഥികള്‍ 7500 രൂപ കോച്ചിംഗ് ഫീസായി നല്‍കേണ്ടതാണ്. ഇത് 3 തവണകളായി അടയ്ക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. രജിസ്ട്രേഷന്‍ ഫീസും എക്സാമിനേഷന്‍ ഫീസും കോച്ചിംഗ് ഫീസില്‍ ഉള്‍പ്പെടുന്നതല്ല. കോച്ചിംഗ് ഫീസ് മാര്‍ച്ച് ബാച്ചുകാര്‍ ഡിസംബറിനകം അടച്ചുതീര്‍ക്കണം.
രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍
അഡ്മിഷന്‍ എടുത്ത എല്ലാ വിദ്യാര്‍ത്ഥികളേയും രജിസ്ട്രേഷന്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതാണ്. രജിസ്ട്രേഷന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സമയത്ത് നിങ്ങള്‍ താഴെപറയുന്ന രേഖകള്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
രജിസ്ട്രേഷന്‍ ഫീസ് ആയ 3800 രൂപാ
കൂടാതെ
ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റിന്‍റെ 2 അറ്റസ്റ്റഡ് കോപ്പി
അല്ലെങ്കില്‍
സ്കൂളില്‍ നിന്നും ലഭിക്കുന്ന ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്‍റെ 2 അറ്റസ്റ്റഡ് കോപ്പി
അല്ലെങ്കില്‍
SSLC പരാജയപ്പെട്ട സര്‍ട്ടിഫിക്കറ്റിന്‍റെ 2 അറ്റസ്റ്റഡ് കോപ്പി.
ആധാര്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി അല്ലെങ്കില്‍ ലൈസന്‍സിന്‍റെ കോപ്പി അല്ലെങ്കില്‍ ബാങ്ക് പാസ്സ് ബുക്കിന്‍റെ കോപ്പി ഇവയില്‍ ഏതെങ്കിലും. പാസ്പോര്‍ട്ടിന്‍റെ കോപ്പി ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പി.
കൂടാതെ
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം
എക്സാമിനേഷന്‍ ഫീസായി വേണ്ടിവരുന്ന 2700 രൂപ (ഏകദേശം) എക്സാമിനേഷന്‍ ഫീസ് അടയ്ക്കേണ്ട സമയത്ത് നല്‍കേണ്ടതാണ്.
പോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
കോച്ചിംഗ് ഫീസ് മുഴുവനും അടയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രിന്‍റഡ് നോട്ടുകള്‍ മുഴുവന്‍ ഒരുമിച്ച് ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് അടച്ചഫീസിന്‍റെ അനുപാതം അനുസരിച്ച് മാത്രമേ ലഭിക്കുകയുള്ളു.
പ്രത്യേകം ശ്രദ്ധിക്കുക.
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ ബാക്കി എല്ലാവിദ്യാര്‍ത്ഥികള്‍ക്കും എല്ലാ വിഷയത്തിന്‍റെയും പ്രിന്‍റഡ് നോട്ടുകള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ നല്‍കുന്നു. പഠനത്തില്‍ പ്രയാസമുള്ളവര്‍ക്ക് പ്രയാസമുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്ക് പകരം എളുപ്പമുള്ള ഇന്‍ഡ്യന്‍ കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, ഡേറ്റാ എന്‍ട്രി ഇവ എടുത്ത് പഠിക്കാവുന്നതാണ്. അപ്പോള്‍ വിജയം അനായാസമാകും. ഹോം സയന്‍സ്, ഡേറ്റാ എന്‍ട്രി എന്നിവയ്ക്ക് പ്രാക്ടിക്കല്‍ ഉണ്ടായിരിക്കും. പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് റെക്കാര്‍ഡ് ബുക്ക് തയ്യാറാക്കേണ്ടതാണ്.
No comments:
Post a Comment